
മഞ്ഞിന്റെ കാഴ്ചയിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തുന്ന സാനിയ്ക്ക് പിന്നാലെ കൂട്ടമായി മണാലിയുടെ സൗന്ദര്യത്തിലേക്ക് എത്തിയിരിക്കുകയാണ് നടി അനുശ്രീ. മഞ്ഞുകാലം കഴിഞ്ഞു... ഇനി ഹിമാചലില്‍ പോയിട്ട് കാര്യമുണ്ടോ? എന്നു ചിന്തിക്കാൻ വരട്ടെ. അനുശ്രീ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങൾ കണ്ടാൽ ആരും കൊതിച്ചുപോകും. മഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ് മണാലി. മഞ്ഞ് വാരിയെറിഞ്ഞും മഞ്ഞുമഴ ആസ്വദിക്കുന്നതുമായ നിരവധി ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
സീസൺ പകുതിയാകുന്നതോടെ ഹിമാചലിൽ സഞ്ചാരികളുടെ തിരക്ക് കുറയുന്നതിനാൽ കാഴ്ചകൾ അതിഗംഭീരമായി തന്നെ ആസ്വദിക്കാം. ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണെന്നും തൂവലുകൾ പോലെ പൊഴിയുന്ന മഞ്ഞ് ഹൃദയത്തിൽ മധുരമായ വ്യക്തത നിറയ്ക്കും. ആദ്യത്തെ മഞ്ഞ് കാഴ്ചാനുഭവം എന്നും ഹൃദയത്തിൽ മായാതെ നിൽക്കുമെന്നും ഞാന്‍ അത് അനുഭവിക്കുകയും ഒരു കുഞ്ഞിനെ പോലെ ആസ്വദിക്കുകയും ചെയ്യുന്നുവെന്നും അനുശ്രീ പങ്കുവെച്ച ചിത്രത്തിൽ കുറിച്ചിട്ടുണ്ട്.






