മരണം കണ്മുന്നില് നില്‍ക്കുമ്പോഴും അവസാന കച്ചിത്തുരുമ്പായി ജീവിതത്തെ മുറികെ പിടിയ്ക്കുന്ന ഒരു കൂട്ടം മാനിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു കൂട്ടം ചെന്നായകള്‍ ആക്രമിയ്ക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴും ധൈര്യം കൈവിടാതെ രക്ഷപ്പെടാനുള്ള മാര്‍ഗത്തില്‍ മുറുകെ പിടിച്ച് കൊണ്ട് നില നില്‍ക്കുകയാണ് മാനുകള്‍.
സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആഫ്രിക്കയിലെ മലാമലാ ഗെയിം റിസര്‍വ് വനത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ചെന്നായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉയര്‍ന്ന പാറയുടെ മുകളില്‍ വക്കിലായി ബാലന്‍സ് ചെയ്ത് നില്‍ക്കുകയാണ് മാന്‍കൂട്ടം. പാറയുടെ താഴെയും ചെന്നായക്കൂട്ടം നില്‍ക്കുന്നുണ്ട്. മുകളിലുള്ള ചെന്നായക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ബാലന്‍സ് തെറ്റി മാനുകള്‍ താഴെ വീഴുകയാണെങ്കില്‍ പിടിക്കാനാണ് ഇവ കാത്തു നില്‍ക്കുന്നത്.
എന്നാല്‍ രക്ഷപ്പെടാനുള്ള ഏക മാര്‍ഗം പാറയുടെ അറ്റത്തായി ബാലന്‍സ് ചെയ്തു നില്‍ക്കുന്നതാണെന്ന് മനസിലാക്കിയ മാനുകള്‍ അവിടെ തന്നെ ബാലന്‍സ് ചെയ്ത് നില്‍ക്കുകയായിരുന്നു. മരണം തൊട്ടരികില്‍ നില്ക്കുമ്പോള് സംയമനത്തോടെ ഒരടി പോലും പതറാതെ ബാലന്‍സ് ചെയ്ത് നില്‍ക്കുകയാണ് മാന്‍കൂട്ടം. ചെന്നായക്കൂട്ടം കടന്നു പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും താഴേ വീഴുമോ എന്ന ഭയത്തില്‍ തിരിച്ചു പോകുന്നതാണ് വീഡിയോയുടെ അവസാനം.

Comments