
മലയാളികളുടെ പ്രിയ താരമാണ് ജയസൂര്യ. താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. നടനും നിര്‍മ്മാതാവുമായ ജയസൂര്യയുടെ ഭാര്യയായി ഒതുങ്ങാതെ ഡിസൈനിംഗ് മേഖലയില്‍ മികവു തെളിയിച്ച ആളാണ് സരിത. മകന് ആദി ഹ്രസ്വ ചിത്രങ്ങളൊക്കെ സംവിധാനം ചെയ്തിട്ടുണ്ട്. മകള്‍ വേദയാണെങ്കില് സോഷ്യല്‍ മീഡിയയിലൂടെ നൃത്തം ചെയ്ത് ആരാധക ഹൃദയം കീഴടക്കാറുണ്ട്. ഇപ്പോഴിതാ സരിത ജയസൂര്യ, മകന് ആദിയ്ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്. സരിതയെക്കാള്‍ വളര്‍ന്നിട്ടുണ്ട് മകന്. ‘‘ലവ് യു ആദി കുട്ടാ’’ എന്നാണ് മകന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സരിത കുറിച്ചത്. അതിനു താഴെ ജയസൂര്യ കൊടുത്ത കമന്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ‘‘അപ്പോ ഞാന്‍’’ എന്നാണ് ജയസൂര്യ ഭാര്യയോട് ചോദിച്ചത്. മറുപടിയായി ചുവന്ന ഹൃദയത്തിന്റെ ഇമോജിയാണ് സരിത നല്‍കിയത്.
സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ ഓടി വീട്ടിലേക്ക് എത്താന്‍ ആഗ്രഹിക്കാറുണ്ട് നടന് ജയസൂര്യ. കുടുംബത്തോടൊപ്പം തന്റെ സമയം ചെലവഴിക്കാന്‍ നടന് എന്നും പ്രത്യേക ഇഷ്ടമാണ്. ഭാര്യ സരിതയെ സൂപ്പര്‍ വുമണ്‍ എന്നാണ് ജയസൂര്യ വിശേഷിപ്പിക്കാറുള്ളത്. എറണാകുളത്തെ പനമ്പള്ളി നഗറില്‍ സരിതയ്ക്ക് ഒരു ഡിസൈനിങ് സ്റ്റുഡിയോയുണ്ട്.






