
അടുത്തിടെ റിലീസായ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’. ജോജു ജോര്‍ജ്, അര്ജുന് അശോകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് കിട്ടിയിരുന്നത്. എന്നാലിപ്പോള്‍ ആ സിനിമയ്ക്കെതിരെ എഴുത്തുകാരിയായ രാരിമ ശങ്കരന്‍കുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഭാഗമായി അയച്ച തിരക്കഥയുടെ കഥാപരിസരം മോഷ്ടിച്ചാണ് മധുരം എന്ന സിനിമ എത്തിയിരിക്കുന്നത് എന്ന് രാരിമ ഫെയ്സ്ബുക്കില്‍ കുറിച്ചു. നിയമനടപടിക്കു വേണ്ടിയല്ല മറിച്ച് സിനിമ സ്വപ്നം കണ്ടു നടക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ പോസ്റ്റ് എന്നാണ് കഥാകാരി പറയുന്നത്.
‘‘സിനിമാ സ്വപ്നങ്ങൾ കാണുന്നവരോട് !!
നിങ്ങൾ ആരോടെങ്കിലും കഥ പറയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം അത് റെജിസ്റ്റർ ചെയ്യുക അതിനു ശേഷം മാത്രമേ പറയാവു. എന്നാലോ?
ഒരു ചുക്കും സംഭവിക്കുകേല! കഥയിൽ അല്ലെങ്കിൽ കഥാപരിസരത്തിൽ വ്യത്യസ്തതയുണ്ടെങ്കിൽ എപ്പോൾ അടിച്ചുമാറ്റി എന്ന് ചോദിച്ചാൽ മതി . റെജിസ്റ്റർ ചെയ്താലും മെയിൻ സ്റ്റോറി മാറ്റി കൊണ്ട് നമ്മുടെ പശ്ചാത്തലം എടുത്ത് വേണംന്ന് വെച്ചാൽ ആദ്യ കഥയേക്കാൾ മനോഹരമായ കഥ ഉണ്ടാക്കാൻ കഴിവുള്ള തിരകഥാകൃത്തുക്കളും ഡയറക്ടർമാരുമുള്ള സ്ഥലമാണു സിനിമ. ഞാനൊരു സിനിമാക്കാരേയും കഥയുമായി സമീപിച്ചിട്ടില്ല . പക്ഷെ രണ്ടു തവണയായി ഒരു കൂട്ടർ നടത്തിയ Short film & Movie Script contest ൽ പങ്കെടുക്കുന്നു. മൂന്നു സീസണുകളോളം short film story മത്സരം മാത്രമായിരുന്നു അവരുടേത്. Season 4 ലാണ് ഞാൻ ആദ്യമായി പങ്കെടുത്തത്. Short story ആദ്യ റൗണ്ട് കടന്നവരോടാണ് അന്ന് movie synopsis അയക്കാൻ ആവശ്യപ്പെട്ടത്. അങ്ങനെ 2020 നവംബർ 25 ന് ഞാൻ movie synopsis അയച്ചു. പിന്നീട് അടുത്ത റൗണ്ടിൽ കടന്നതിനാൽ movie full script അയച്ചെങ്കിലും last but one round വരെയെത്താനായുള്ളു. നമ്മുടെ കഥ ഏത് genre ലാണോ പെടുന്നത് അതനുസരിച്ച് ആണ് നമുക്ക് ഡയറക്ടേഴ്സിനെ ലഭ്യമാക്കുക.എന്റേത് ഒരു ‘യുവ സംവിധായകനായിരുന്നു’
ലാസ്റ്റ് റൗണ്ടിൽ ഞാൻ പരിഗണിക്കപ്പെടാതിരുന്നതുകൊണ്ട് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനും സാധിച്ചില്ല. ഇതിന്റെ അണിയറക്കാർ Short films എടുത്തുവെങ്കിലും തിരക്കഥ വിജയികളിൽ ആരുടേതും ഇതുവരെ സിനിമയാക്കിയതായി വാർത്ത വന്നതുമില്ല.
Season 5 ലും ഞാൻ കൊണ്ടു തലവെച്ചു കൊടുത്തു. 500 രൂപക്ക് പകരം ഇത്തവണ entry fee 1000 ആയിരുന്നു. എന്റെ Short film story ആദ്യ കടമ്പ കടന്നു. പക്ഷെ വിജയിച്ചില്ല. എനിക്കതിൽ നേരിയ വിഷമമെ ഉള്ളു എന്നു പറയുന്നതിൽ ഒരു കള്ളവുമില്ല. കാരണം നമ്മുടെ കഥയിലും എന്തുകൊണ്ടും മികച്ച വയായിരിക്കുമല്ലോ അവർ ഷോർട്ട് ഫിലിം ആയി ഷൂട്ട് ചെയ്യുക.
അത് പോട്ട്. പക്ഷെ എന്റെ നെഞ്ച് പൊട്ടിപ്പോയ വേദന ഉണ്ടാക്കിയത് മറ്റൊന്നാണ്. പ്രധാനകഥ പോയ വഴി മറ്റൊന്നായിരുന്നുവെങ്കിലും ആശുപത്രിയിലെ ബൈസ്റ്റാൻഡേഴ്സിനിടയിലുള്ള foxhole relationship ആയിരുന്നു സീസൺ 4 ൽ ഞാനയച്ച കഥയിലെ പ്രധാനകഥാപാത്രങ്ങളെ ചേർത്തു നിർത്തിയ ലിങ്ക് (ആ കഥയുടെ Strong point ഉം അതായിരുന്നു). മറ്റൊന്ന് എന്റെ കഥയിലെ prologonist എപ്പോഴും ഭക്ഷണത്തെക്കുറിച്ച് വാചാലനാകുന്ന ആളുമായിരുന്നു.
202l ഡിസംബർ 24 ന് റിലീസ് ചെയ്ത ഒരു സിനിമ എന്റെ അതേ കഥാന്തരീക്ഷമാണ്. പ്രസ്തുത ചിത്രത്തിന്റെ ചിത്രീകരണം അഥവാ പൂജ 2020 ഡിസംബറിൽ ആണ് ആരംഭിച്ചത്. കൂടുതൽ വിശദീകരണങ്ങളിലോട്ട് കടക്കുന്നില്ല കാരണം ഒട്ടും സന്തോഷത്തോടെയല്ല ഇതിവിടെ പോസ്റ്റുന്നത്.
രണ്ടു പേർക്ക് സമാനമായി ചിന്തിച്ചു കൂടെയെന്ന് സ്വാഭാവികമായും ചോദ്യമുയർന്നേക്കാം. തീർച്ചയായും. ഒരു പക്ഷെ ഞാനും അങ്ങനെ സമാധാനിച്ചിരുന്നേനെ. എന്റെ പോസ്റ്റിൽ ആദ്യം പറഞ്ഞിരിക്കുന്ന യുവ സംവിധായകനല്ലായിരുന്നു Sony Liv ലൂടെ റിലീസ് ചെയ്ത ഫിലിമിന്റെ ഡയറക്ടർ എങ്കിൽ കേസിനോ പുക്കാറിനോ സഹതാപത്തിനോ വേണ്ടിയല്ല. എന്റെ fb സുഹൃത്തുക്കളിൽ 10% എങ്കിലും സിനിമ ഉണ്ടാക്കുന്നത് സ്വപ്നം കണ്ട് കഠിന പ്രയത്നം ചെയ്യുന്ന ചെറുപ്പക്കാരുൾപ്പെടുന്നവരാണ്. അവർക്കൊരു മുന്നറിയിപ്പാണ് ഈ post.
എന്റെ കഥ അത് നല്ലതായിരുന്നു എന്ന ബോധ്യം ഉണ്ടെനിക്ക്. പക്ഷെ ഇനി അത് വെറുമൊരു robot മാത്രമാണ് , ഏറെക്കുറെ നിർജീവമായ ഒന്ന്!!
കഥയടിച്ചുമാറ്റി എന്ന ആരോപണം വന്നാൽ അതിൽ നിന്നും ഊരാൻ വേറെ കഥയുണ്ടാക്കാനും വേണം ഭാവന. ആയിക്കോളു.
അപ്പോ പറഞ്ഞ പോലെ!
മധുരം’’ ഇങ്ങനെ അവസാനിക്കുന്നു രാരിമയുടെ ഫെയ്സ് ബുക്ക് കുറിപ്പ്.
കുറിപ്പിനൊപ്പം രാരിമ ചില സ്ക്രീന്‍ഷോട്ടുകളും ഷെയര്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പോസ്റ്റിനെതിരെയോ അനുകൂലിച്ചോ ഒന്നും പ്രതികരിച്ചിട്ടില്ല. പക്ഷേ പലരും രാരിമയുടെ പോസ്റ്റിനെ പിന്താങ്ങി കമന്റുകളിടുന്നുണ്ട്.