
യുഎസിലേക്ക് 3965 ആഡംബരക്കാറുകളുമായി ജർമനിയിൽ നിന്ന് പോയ കപ്പൽ അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ വച്ച് തീപിടിച്ച് മുങ്ങി.
ഫെബ്രുവരി 16നാണ് എംഒഎല്‍ ഷിപ്പിംഗ് എന്ന സിംഗപ്പൂര്‍ കമ്പനിയുടെ ഫെലിസിറ്റി എയ്സ് എന്ന കപ്പലിനു തീപിടിച്ചത്.
ചൊവ്വാഴ്ച പോര്‍ച്ചുഗലിന്റെ ആസൂറസ് ദ്വീപിന്റെ തീരത്ത് നിന്നും 220 നോട്ടിക്കല്‍ മൈല്‍ അകലെ അറ്റ്ലാലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിയതായി കപ്പല്‍ കമ്പനി അറിയിച്ചു.
കപ്പിലില്‍ ഉണ്ടായിരുന്ന 22 അംഗ ക്രൂവിനെ നേരത്തെ തന്നെ രക്ഷിച്ചിരുന്നു. ഇവര്‍ക്ക് ആവശ്യമായ വൈദ്യ സഹായം നല്‍കിയിരുന്നു. പോര്‍ച്ചുഗീസ് നാവിക സേനയാണ് ആദ്യമായി കപ്പലിന് തീപിടിച്ചത് കണ്ടതും രക്ഷപ്രവര്‍ത്തനം നടത്തിയതും.
ഫോഴ്സ്വാഗന്‍ കന്പനിയുടെ 3965 ആഡംബരക്കാറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 1100 പോർഷെ, 189 ബെന്റ്കാറുകൾ ഇതിലുൾപ്പെടുന്നു. ലംബോർഗിനി, ഔഡി കാറുകളുടെ എണ്ണം പുറത്തുവിട്ടിട്ടില്ല.






