
സെലിബ്രിറ്റി ദമ്പതികളായ പ്രിയങ്ക ചോപ്ര-നിക് ജൊനാസ് വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്പര്യമാണ്. ഇരുവരുടെയും പ്രണയവും വിവാഹവും ഹണിമൂണും എല്ലാം ആരാധകരുടെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചതിനു പിന്നാലെ ഷൂട്ടിങ് തിരക്കുകളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു താരം. അമ്മയായതിനു പിന്നാലെ ക്രൂരമായ ട്രോളുകളും വിമര്‍ശനങ്ങളുമാണ് പ്രിയങ്ക നേരിടുന്നത്.
വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയായതിനാണ് താരത്തിന് വിമര്‍ശനം നേരിടേണ്ടി വന്നത്. പ്രിയങ്കയുടെ പുതിയൊരു ചിത്രത്തിനു താഴെയും ട്രോളുകള്‍ നിറയുകയാണ്. അതിന് ഒരു ആരാധിക നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. കുഞ്ഞുണ്ടായതിനു പിന്നാലെ ലോസ്ആഞ്ചലീസിലെ വീട്ടില്‍ പ്രിയങ്ക നഴ്സറി ഒരുക്കുന്നതിന്റെയും ഷോപ്പിങ്ങ് ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് താഴെ പ്രിയങ്കയുടെ വണ്ണത്തെ ഉള്‍പ്പെടെ ട്രോളിയാണ് കമന്റുകള്‍ ഉയരുന്നത്. തടിച്ചുവെന്നും വര്‍ക്കൗട്ട് ചെയ്യുന്നില്ലേയെന്നും കുഞ്ഞിന്റെ കാര്യങ്ങളില്‍ ഉത്തരവാദിത്തമില്ലാതെ നടക്കുന്ന അമ്മ എന്നുമൊക്കെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ഇതോടെയാണ് നെഗറ്റീവ് കമന്റുകാര്‍ക്ക് മറുപടിയുമായി പ്രിയങ്കയുടെ ഒരു ആരാധികയെത്തിയത്.
കുഞ്ഞ് വീട്ടിലായിരിക്കും, അതിന്റെ അച്ഛനൊപ്പം. മാതാപിതാക്കള്‍ ഇരുവര്‍ക്കും ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കാമല്ലോ, അമ്മയ്ക്ക് ഇടയ്ക്കൊക്കെ ഒരിടവേളയെടുക്കാം. ഇത് മനസ്സിലാക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടോ? അതോ നിങ്ങള്‍ നിങ്ങളുടെ അമ്മ പോകുന്നിടത്തെല്ലാം കൂടെ പോകാറുണ്ടോ?- എന്നായിരുന്നു കമന്റ്. നിരവധി പേരാണ് ഇതിനെ അനുകൂലിച്ച് കമന്റ് ചെയ്തത്. അമ്മമാര്‍ക്ക് മാത്രമല്ല കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം എന്നും അമ്മയോളം അച്ഛനും പാരന്റിങ്ങില്‍ പങ്കാളിയാകണം എന്നുമൊക്കെയാണ് കമന്റ് ചെയ്യുന്നത്.






