
പ്രതീക്ഷ പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യുകെയിലെ ഗവേഷകര്‍ കോവിഡ് പോസിറ്റീവായവരെ ചികിത്സിക്കാന്‍ മറ്റൊരു ജീവന്‍രക്ഷാ മരുന്ന് കൂടി കണ്ടെത്തിയിരിയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ചികിത്സയ്ക്ക് ഉപയോഗിച്ച് വരുന്ന ബാരിസിറ്റിനിബ് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
വാക്സിന് എടുത്താലും വൈറസ് പിടിപെടാനും രോഗം മൂര്‍ച്ഛിക്കാനും സാധ്യതയുള്ള, വെന്റിലേറ്ററില്‍ അടക്കം ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് ബാരിസിറ്റിനിബ് ലഭിച്ചാല്‍ അവരുടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കടുത്ത കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രി പരിചരണം വേണ്ടി വരുന്ന രോഗികളില്‍ മരണ സാധ്യത അഞ്ചിലൊന്നായി കുറയ്ക്കാന്‍ ബാരിസിറ്റിനിബിനാകുമെന്ന് പരീക്ഷണ പഠനങ്ങളില്‍ കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് മരണങ്ങള് ഇതിലൂടെ പകുതിയായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡെക്സാമെത്തസോണ്‍, ടോസിലിസുമാബ്, റൊണാപ്രീവ് ചികിത്സ എന്നിവയ്ക്കൊപ്പം നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ ബാരിസിറ്റിനിബിന് സാധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. പുതിയ പരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തില്‍ യുകെയിലെ എന്‍എച്ച്എസ് ബാരിസിറ്റിനിബ് കോവിഡ് ചികിത്സയ്ക്ക് ശുപാര്‍ശ ചെയ്തേക്കും. 10 ദിവസം നീളുന്ന ബാരിസിറ്റിനിബ് കോഴ്സിന് 250 പൗണ്ടാണ് ചിലവ് വരുന്നത്.






