ജയ്പുര്‍: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ( ഐപിഎല്‍ ) 15-ാം സീസണിന് തയാറെടുക്കുന്ന രാജസ്ഥാന് റോയല്‍സിന്റെ ഫാസ്റ്റ് ബോളിങ് പരിശീലകനായി ലസിത് മലിംഗയെ നിയമിച്ചു. ഐപിഎല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന് എന്ന വിഖ്യാതിയുമായാണ് രാജസ്ഥാന്റെ ബോളിങ് പരിശീലകനായി മലിംഗ എത്തുന്നത്. 2021 ല്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മലിംഗ ഐപിഎല്‍ കരിയറിലാകെ 170 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. കരിയറിലുടനീളം മുംബൈ ഇന്ത്യന്‍സിനായി കളിച്ച മലിംഗ , 2018 ല്‍ ടീമിന്റെ ബോളിങ് മെന്റര്‍ കൂടിയായിരുന്നു.
ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിന്റെ ബോളിങ് പരിശീലകന് കൂടിയാണ് മലിംഗ. രാജസ്ഥാന് റോയല്‍സില്‍ മുന്‍ സഹതാരം കൂടിയായ കുമാര്‍ സംഗക്കാരയ്ക്കൊപ്പമാണ് മലിംഗ പ്രവര്‍ത്തിക്കുക. നിലവില്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റുമാണ് സംഗക്കാര. മലിംഗയ്ക്ക് പുറമെ സ്റ്റെഫാന്‍ ജോണ്‍സിനെ ഹൈ പെര്‍ഫോമന്‍സ് ഫാസ്റ്റ് ബോളിങ് പരിശീലകനായും രാജസ്ഥാന് നിയമിച്ചിട്ടുണ്ട്.
ഐപിഎലിലേക്കു തിരിച്ചുവരാന്‍ ലഭിച്ച അവസരം വലിയ സന്തോഷം നല്കുന്നു. യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് വലിയ പ്രാധാന്യം നല്കുന്ന രാജസ്ഥാന് റോയല്‍സിനൊപ്പം സഹകരിക്കാന്‍ സാധിക്കുന്നതിലും സന്തോഷം. ടീമിന്റെ പേസ് ബോളിങ് യൂണിറ്റും അവരെ സഹായിക്കാനുള്ള അവസരവും ആകാംഷയേറ്റുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎലില്‍ രസകരമായ ഒട്ടേറെ ഓര്‍മകളുണ്ട്. ഇനി രാജസ്ഥാന് റോയല്‍സിനൊപ്പം സമാനമായ നേട്ടങ്ങള്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു- മലിംഗ പറഞ്ഞു.

Comments