
ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് സംവൃത സുനിൽ. വിവാഹ ശേഷം സംവൃത സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് ഒക്കെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരെ അറിയിക്കാറുമുണ്ട്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുന്ന ‘സിസ്റ്റേഴ്സ് ചാലഞ്ച്’ ചെയ്തിരിക്കുകയാണ് സംവൃതയും അനിയത്തി സംജുക്തയും.
‘‘ദീർഘദൂര സിസ്റ്റേഴ്സ് ചലഞ്ച് ’ എന്ന ക്യാപ്ഷനും നല്‍കിയാണ് സംവൃത വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ കോളിംഗ് വഴിയുള്ള ചലഞ്ചാണ് സംവൃത ചെയ്തിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ പോലെ ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
വിവാഹ ശേഷം ഭർത്താവ് അഖിലിനൊപ്പം അമേരിക്കയിലാണ് സംവൃത. രണ്ടുമക്കളാണ് സംവൃതയ്ക്ക്. അഗസ്ത്യയും,രുദ്രയും. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി സംവൃത പങ്കുവയ്ക്കാറുണ്ട്.






