
നടി അനശ്വര രാജന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. റിസ്വാന്റെ മേക്കപ്പിൽ വേറിട്ട ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. അനശ്വര ധരിച്ചിരിക്കുന്ന വസ്ത്രം തന്നെയാണ് ഫോട്ടോഷൂട്ടിന്റെ പ്രധാന ആകർഷണം. മഴക്കോട്ടിനോട് സാദൃശ്യം തോന്നുന്നു എന്നായിരുന്നു ആരാധകരുടെ കമന്റ്.
ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്. ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര മലയാളത്തില്‍ അരങ്ങേറുന്നത്. 2019ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ അനശ്വരയുടെയും ഭാഗ്യ ചിത്രമായി മാറി.
സൂപ്പർ ശരണ്യയാണ് അനശ്വരയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തിയ അനശ്വരയുടെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റി. അവിയൽ, തമിഴ് ചിത്രം രാംഗി എന്നിവയാണ് റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ടുകൾ.






