
മെക്സിക്കന്‍ യാത്രയുടെ വീഡിയോയുമായി നടി തൃഷ. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കകം ആരാധകള്‍ ഏറ്റെടുത്തുകഴിഞ്ഞു. കരീബിയൻ കടലിൽ മെക്സിക്കോയുടെ യുകാറ്റാൻ പെനിൻസുലയുടെ കിഴക്കൻ തീരത്തുള്ള കോസുമെൽ ദ്വീപിലെ കാഴ്ചകളാണ് വീഡിയോയിൽ. നീല നിറത്തിലുള്ള ഉടുപ്പും ഹാറ്റുമണിഞ്ഞ് കടലിലൂടെ യാത്ര ചെയ്യുന്ന തൃഷയെ കാണാം. അവധിക്കാലം മെക്സിക്കോയിൽ അടിച്ചുപൊളിക്കുകയാണ് താരം.






