
ഒരിടവേളയ്ക്ക് ശേഷം വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. വി.കെ.പി സംവിധാനം ചെയ്ത ‘ഒരുത്തീ’ വെള്ളിയാഴ്ചയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നവ്യയുടെ അഭിമുഖങ്ങളും വാചകങ്ങളുമൊക്കെ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ അതിഥിയായി എത്തിയ നവ്യയുടെ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
സാധാരണക്കാരിയായ വീട്ടമ്മയുടെ അസാധാരണമായൊരു കഥയെന്നാണ് ഈ ചിത്രത്തെക്കുറിച്ച് പറയുന്നത്. കുടുംബ ബന്ധങ്ങളുടെയും ഒരു സ്ത്രീയുടെ അതീജീവനത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ശക്തവും വ്യത്യസ്തവുമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് വികെപി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ നവ്യയെന്ന അഭിനേത്രിയ്ക്ക് ഗംഭീരമായ വരവേല്‍പ്പാണ് സംവിധായകന് വികെപി ഒരുത്തീയിലൂടെ നല്‍കിയത്. വിനായകന്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്, ചാലി പാല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം, എഡിറ്റിംഗ് ലിജോ പോള്‍. ഗോപി സുന്ദറും തകര ബാന്‍ഡുമാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.






