നവ്യ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'ഒരുത്തീ'യെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാര്‍. രോമാഞ്ചം കൊള്ളിക്കാന്‍ കയ്യടിപ്പിക്കാന്‍ വിസില്‍ വിളിക്കാന്‍ നായകന് തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് വികെപി കാണിച്ചു തന്നുവെന്ന് സിത്താര ഫെയ്സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം,
ഒരുത്തി..!!!!
....................
നവ്യ... എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്!!! രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു!!! രോമാഞ്ചം കൊള്ളിക്കാൻ കയ്യടിപ്പിക്കാൻ വിസില്‍ വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു VKP!!! എല്ലാം കൊണ്ടും അസ്സലായി, ശെരിക്കും മാസ്സായി!!!!
പത്ത് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്കുള്ള നവ്യയുടെ തിരിച്ചുവരവായിരുന്നു ഒരുത്തീ എന്ന ചിത്രം. സൈജു കുറുപ്പ്, വിനായകന്, തുടങ്ങിയവരാണ്ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.






