
മുംബൈ: ദിവസവും രണ്ട് മണിക്കൂര്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഉറങ്ങുന്നതെന്നും അതും ഒഴിവാക്കി 24 മണിക്കൂറും രാജ്യത്തിനായി ഉണര്‍ന്നിരിക്കാനാണ് അദ്ദേഹം പരീക്ഷിച്ച് നോക്കുന്നതെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍.
കോലാപുര്‍ നോര്‍ത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍.
പ്രധാനമന്ത്രി മന്ത്രി മോദി രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. ദിവസത്തില്‍ ബാക്കി 22 മണിക്കൂറും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. തീരെ ഉറങ്ങാതിരിക്കാന്‍ അദ്ദേഹം പരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ്' പാട്ടീല്‍ പറഞ്ഞു.
പ്രധാനമന്ത്രി ഓരോ മിനിറ്റിലും രാജ്യത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു മിനിറ്റ് പോലും അദ്ദേഹം പാഴാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






