
തെന്നിന്ത്യന്‍ സുന്ദരി സാമന്തയും നാഗ ചൈതന്യയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി സൂചന. വളരെ രഹസ്യമായി മോതിര മാറ്റം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യ അണിയിച്ച മോതിരം അണിഞ്ഞാണ് സാമന്ത ഇപ്പോള്‍ പരിപാടികള്‍ക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി പുതിയൊരു ചിത്രവും സാമന്ത പങ്കുവെച്ചു. വജ്ര മോതിരം അണിഞ്ഞ വിരലുകള്‍ കാണത്തക്ക വിധത്തിലാണ് ഫോട്ടോ. ചിത്രത്തോടൊപ്പം പുതിയ പ്രണയമെന്നും കുറിച്ചിട്ടുണ്ട്.

നാഗചൈതന്യയുടെ സഹോദരന് അഖിലിന്റെ വിവാഹം ഡിസംബറില്‍ നടക്കുന്നതിനാല്‍ അതിനു മുന്‍പ് ഇരുവരുടേയും വിവാഹ നിശ്ചയം നടത്തിയതായാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 2017ല്‍ ഇരുവരുടേയും വിവാഹം നടക്കുമെന്നും സൂചനകളുണ്ട്.







Comments