'സിബിഐ 5 - ദി ബ്രെയ്ന്‍' ലെ സേതുരാമയ്യരുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി.
ഹാഫ് സ്ലീവ് ഷര്‍ട്ടും കുങ്കുമക്കുറിയും കൈകള്‍ പിന്നില്‍ കെട്ടിയുള്ള നടപ്പുമൊക്കെയായി ഗെറ്റപ്പിലോ ലുക്കിലോ മാറ്റമില്ലാതെയാണ് പുതിയ ഭാഗത്തിലും സേതുരാമയ്യര്‍ എത്തുക.
എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്യുന്ന ചിത്രം സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രമാണ്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം.






