
തന്റെ സ്കൂളിന് സമീപമുള്ള ഗതാഗതക്കുരുക്കിൽപ്പെട്ട് ബുദ്ധിമുട്ടിയ ആറ് വയസ്സുകാരൻ പോലീസ് സ്റ്റേഷനിൽ പരാതിയുമായിെയത്തി. ആന്ധ്ര-പ്രദേശിലെ ചിറ്റൂർ ജില്ലയിലെ പലമനേരിലുള്ള ലോക്കൽ പോലീസ് സ്റ്റേഷനിലാണ് കാർത്തികേയ എന്ന വിദ്യാർത്ഥി പരാതിയുമായെത്തിയത്.
ട്രാഫിക് പ്രശ്നങ്ങളെക്കുറിച്ച് പോലീസുകാരനോട് സംസാരിക്കുന്ന കുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഡ്രെയിനേജ് പണിയുടെ ഭാഗമായുളള ട്രാക്ടറുകളും അതുമൂലമുള്ള റോഡിലെ കുഴികളും ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന് കാർത്തികേയ, പലമനേർ സർക്കിൾ ഇൻസ്പെക്ടർ എൻ ഭാസ്കറിനോട് പറഞ്ഞു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രദേശം സന്ദർശിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടു. കുട്ടിയുടെ ആത്മവിശ്വാസവും ഉദ്ദേശശുദ്ധിയും പോലീസ് ഉദ്യോഗസ്ഥരെ ആകർഷിച്ചു.
ഉദ്യോഗസ്ഥർ ഈ മിടുക്കന് മധുരപലഹാരങ്ങൾ നൽകി യാത്രയാക്കുകയും വിഷയം പരിശോധിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും. ഇൻസ്പെക്ടർ തന്റെ ഫോൺ നമ്പർ നൽകുകയും സ്കൂളിൽ പോകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോഴെല്ലാം ന്നെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ കൊച്ചുകുട്ടിയുടെ ആത്മവിശ്വാസം സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി.







Comments