
മോഡലും നര്‍ത്തകിയുമായ അനന്തിക സനില്‍കുമാറും യുവതാരം റംസാന് മുഹമ്മദും ചേര്‍ന്നൊരുക്കിയ റീല്‍ വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമലോകം. മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിലെ ആകാശം പോലെ അകലെ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും പ്രകടനം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സുഷിന് ശ്യാം ഈണമൊരുക്കിയ ഗാനമാണിത്. ഹംസികയും കപില്‍ കപിലനും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.
അനന്തികയുടെയും റംസാന്റെയും നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകമാണു ശ്രദ്ധേയമായത്. നസ്രിയ, ശ്രിന്ദ, ജുവല്‍ മേരി തുടങ്ങി താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര് വീഡിയോയെ പ്രശംസിച്ചു രംഗത്തെത്തി. ഇരുവരുടെയും അസാമാന്യ മെയ്വഴക്കമാണ് പ്രേക്ഷകരെ വിസ്മയിപ്പിച്ചത്.






