മീ ടു സംബന്ധിച്ച വിവാദ പ്രതികരണത്തില്‍ നടന് വിനായകനെതിരെ വിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ. താല്‍പ്പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്‍പ്പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് അയാളോട് ആരാണ് പറഞ്ഞു കൊടുത്തതെന്ന് ലക്ഷ്മിപ്രിയ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
‘ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്‍പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?
സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല!! അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്.
ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ 'ഒരുത്തി' അല്ല സ്വയം ഒരു 'തീ ' ആവുക ഓരോ പെണ്ണും.
നമസ്കാരം
ലക്ഷ്മി പ്രിയ ’
അതേസമയം വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരേയും വിനായകന് തയ്യാറായില്ല. പകരം തന്റെ സ്ഥിരം ശൈലിയില്‍ മറ്റൊരു പോസ്റ്റ് വിനായകന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പഞ്ചപാണ്ഡവര്‍ക്കൊപ്പമുള്ള പാഞ്ചാലിയുടെ ചിത്രമായിരുന്നു വിനായകന് പങ്കുവെച്ചത്. യാതൊരു കാപ്ഷനും നല്‍കാതെയായിരുന്നു പോസ്റ്റ്.
അതിനിടെ വിവാദ പ്രതികരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിനായകനെതിരെ സൈബര്‍ ആക്രമണം രൂക്ഷമാണ്. വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കടുത്ത അധിക്ഷേപമാണ് നടക്കുന്നത്. വിനായകന്റെ വീട്ടുകാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ഉയരുന്നത്. തന്റെ അമ്മയ്ക്ക് നേരെ നടത്തിയ അസഭ്യ വര്‍ഷത്തിന്റ സ്ക്രീന്‍ഷോട്ട് വിനായകന് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.






