
കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുവമധികം വാര്‍ത്തകളില്‍ നിറയുന്ന പേരാണ് വിനായകന്. വി.കെ.പിയുടെ ‘ഒരുത്തീ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെ വിനായകന് സ്ത്രീവിരുദ്ധമായി സംസാരിച്ചതും മീ ടു വിവാദത്തില്‍ പെട്ടതുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ്. പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം ജീവിതത്തില്‍ സെക്സ് ചെയ്തിട്ടുണ്ടെന്നും ഇനിയും ചെയ്യണമെന്ന് തോന്നിയാല്‍ ചോദിക്കുമെന്നും നടന് വിനായകന് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. നടന്റെ അഭിപ്രായം നാണക്കേടാണെന്ന് പ്രമുഖ വ്യക്തിത്വങ്ങളെല്ലാം വിമര്‍ശിച്ചിരുന്നു. നടന് ഹരീഷ് പേരടി, നടി പാര്‍വതി തിരുവോത്ത്, എഴുത്തുകാരി ശാരദക്കുട്ടി എന്നിവരെല്ലാം നടനെ രൂക്ഷമായി വിമര്‍ശിച്ചു.
എന്നാലിപ്പോള്‍ അതിനൊക്കെ മറുപടിയൊന്നോണം തന്റെ ഫെയ്സ്ബുക്ക് പ്രൊഫലില്‍ പഞ്ചപാണ്ഡവര്‍ക്കൊപ്പം പാഞ്ചാലി നില്ക്കുന്ന ഒരു ചിത്രം വിനായകന് ഷെയര്‍ ചെയ്തിരിക്കുകയാണ്. പതിവുപോലെ നടന് ചിത്രത്തിന് ക്യാപ്ഷനൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ ചിത്രത്തിനു താഴെ പലരും നടനെ വിമര്‍ശിച്ചുള്ള കമന്റുകളിടുന്നുണ്ട്.
ഫോണിലൂടെ ലൈംഗിക ചുവയോടെ അപമര്യാദയമായി പെരുമാറിയെന്ന് മുന്‍ മോഡലും ദളിത് ആക്ടിവിസ്റ്റുമായ യുവതി നടന് വിനായകനെതിരെ മുന്‍പ് മിടൂ ആരോപണം ഉന്നയിച്ചിരുന്നു. ‘ഒരുത്തീ’ സിനിമയുടെ പ്രമോഷണുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് വിനായകന് മീടൂവിനെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഫെയ്സ്ബുക്കിലൂടെ മറ്റൊരു സ്ക്രീന്‍ഷോട്ടും വിനായകന് ഷെയര്‍ ചെയ്തിട്ടുണ്ട്. തന്റെ കുടുംബത്തിലുള്ളവര്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നതിന്റെ സ്ക്രീന്‍ഷോട്ടാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.






