ബോളിവുഡിന്റെ പ്രിയതാരമാണ് കരിഷ്മകപൂര്‍. കപൂര്‍ കുടുംബത്തില്‍ നിന്നു വന്നതു കൊണ്ടു തന്നെ ആരാധകര്‍ക്കിടയില്‍ തന്റെതായൊരു സ്ഥാനം കരിഷ്മ നേടിയെടുത്തിട്ടുണ്ട്. വിവാഹശേഷം സിനിമയില്‍ അത്ര കണ്ട് സജീവമല്ലെങ്കിലും ജഡ്ജായും അതിഥിയായുമൊക്കെ റിയാലിറ്റി ഷോകളിലൂടെ സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ ഇന്‍സറ്റഗ്രാമിലൂടെ കരിഷ്മ പങ്കുവച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. 90കളിലെ ക്ലാസിക് പരസ്യത്തിന്റെ പുതിയ രീതിയിലുള്ള പുനരാവിഷ്കരണമാണ് കരിഷ്മ പങ്കുവച്ചിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ക്രഡിന്റെ പരസ്യമാണ് നിര്‍മ സൂപ്പര്‍ ഡിറ്റര്‍ജന്റിന്റെ 90കളിലെ പരസ്യത്തലൂടെ പുനരാവിഷ്കരിച്ചിരിക്കുന്നത്.
നിര്‍മയുടെ യഥാര്‍ഥ പരസ്യത്തിലെ വരികളും രീതികളും തന്നെയാണ് കരിഷ്മ പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കരിഷ്മ കപൂര്‍ വെള്ള സാരിയില്‍ ഒരു കടയിലേക്ക് കയറി വരുന്നതില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. കടക്കാരന് കരിഷ്മയെ സ്വാഗതം ചെയ്യുകയും സാധനങ്ങള്‍ നിറച്ച ബാസ്കറ്റ് നല്‍കുകയും ചെയ്യുന്നു.ഉടന്‍ തന്നെ കടക്കാരന്റെ പിറകിലുള്ള ‘ചാര്‍ജര്‍’ എന്നെഴുതിയ പെട്ടി ആവശ്യപ്പെടുകയും ചെയ്യുന്നു. താങ്കള്‍ സ്ഥിരമായി ചാര്‍ജര്‍ ആവശ്യപ്പെട്ടിരുന്നു എന്ന് കടക്കാരന് കരിഷ്മയോട് അത്ഭുതത്തോടെ പറയുന്നു. വാങ്ങാറുണ്ടായിരുന്നതായും എന്നാല്‍ ക്രെഡ് ബൗണ്ടി ഐഫോണുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ തന്റെ മനസ്സ് എങ്ങനെ മാറി എന്നും കരിഷ്മ വ്യക്തമാക്കുന്നിടത്ത് വിഡിയോ അവസാനിക്കുന്നു. ‘‘മാന്‍ ഗയേ’’ എന്ന ക്യാപ്ഷനും നല്‍കിയാണ് കരിഷ്മ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

1989ലാണ് നിര്‍മയുടെ പരസ്യം എത്തുന്നത്. രാമാനന്ദ് സാഗറിന്റെ രാമായണത്തില്‍ സീതയായി വേഷമിട്ട ദീപിക ചിക്കിലിയയാണ് നിര്‍മയുടെ പരസ്യത്തില്‍ എത്തിയത്. ‘ മാന്ഗയേ ആപ്കി പാര്‍ഖി നസര്‍’ എന്ന പരസ്യവാചകം അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു.
നീരജ് ചോപ്രയും രാഹുല്‍ ദ്രാവിഡും എത്തിയ ക്രെഡിന്റെ മുന്പരസ്യങ്ങളും വൈറലായിരുന്നു. 2022ലെ ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണമെഡല്‍ നേടിയ വ്യക്തിയാണ് നീരജ് ചോപ്ര. ഏതായാലും കരിഷ്മ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച 90കളിലെ ക്ലാസിക് പരസ്യത്തിന്റെ പുനരാവിഷ്കരണം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുകയാണ്.

Comments