
പട്ന : ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ
മരണമടഞ്ഞ ആളുകൾക്ക് സഹായധനം നൽകാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ‘വിഷമദ്യം ശരീരത്തിന് ഹാനികരമാണ് എന്ന് അറിഞ്ഞിട്ടും അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കാൻ തയ്യാറാവുന്നത് ജനങ്ങളാണ്.അത് വളരെ കഷ്ടമാണ്. അതിന്റെ ഉത്തരവാദിത്തം സർക്കാരിന് ഏറ്റെടുക്കാൻ സാധിക്കില്ലെന്നും നിതീഷ് പറഞ്ഞു.
‘മദ്യം വിഷമാണെന്ന് അറിഞ്ഞിട്ടും അത് കുടിക്കുന്നത് അവരുടെ മാത്രം തെറ്റാണ്. മഹാത്മാഗാന്ധി മദ്യത്തിന്റെ ഉപയോഗത്തെ എതിർത്തിരുന്നു. ആ തത്വങ്ങളിൽ നിന്ന് വ്യതിചലിക്കുന്നവർ മഹാപാപികളാണ്. അവരെ ഇന്ത്യക്കാരായി കരുതാൻ സാധിക്കില്ല എന്നും ബിഹാർ നിയമസഭാ സമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
മദ്യനിരോധനവുമായി ബന്ധപ്പെട്ട കേസുകൾ കുമിഞ്ഞുകൂടി മറ്റു കേസുകൾ കേൾക്കാൻ ബിഹാർ ജഡ്ജിമാർക്ക് സമയം ലഭിക്കുന്നില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 60 പേരാണ് വിഷമദ്യ ദുരന്തത്തിൽ മരണമടഞ്ഞത്.






