യുവതിയുടെ ചെവിയില്‍ നിന്ന് പുറത്തെടുത്തത് ജീവനുള്ള ഞണ്ടിനെ. പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനിലാണ് സംഭവം നടന്നത്. സ്നോര്ക്കെലിങ്ങിനിടയിലാണ് യുവതിയുടെ ചെവിയില്‍ ഞണ്ട് കയറിയത്. ആവശ്യം വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഡെയ്സി വെസ് എന്ന യുവതി കടലില്‍ നീന്താന്‍ ഇറങ്ങിയത്.
ഇയര്‍ പ്ലഗ്സ് ഉപയോഗിക്കാതെയായിരുന്നു ഡെയ്സി സ്നോര്ക്കെലിങ്ങിനിറങ്ങിയത്. ചെവിയില്‍ എന്തോ കയറിയെന്നു മനസ്സിലാക്കിയ ഡെയ്സി പരിഭ്രാന്തയായി. തുടര്‍ന്ന് സുഹൃത്താണ് ചെവിയില്‍ അകപ്പെട്ട ഞണ്ടിനെ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ട്വീസറുപയോഗിച്ച് ജീവനോടെ പുറത്തെടുത്തത്. ഇയര്‍ പ്ലഗ്സ് ഉപയോഗിക്കാത്തതിനാല്‍ ഞണ്ട് ചെവിയ്ക്കുള്ളില്‍ കയറുകയായിരുന്നു.
ഞണ്ടു കയറിയപ്പോള്‍ ഭയന്നെങ്കിലും ഇനിയും കടലിലെ വിനോദങ്ങളില്‍ പങ്കെടുക്കുമെന്ന് ഡെയ്സി വ്യക്തമാക്കി. കടലില്‍ ഇറങ്ങുന്നവര്‍ ഇയര്‍ പ്ലഗ്സ് ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ ഇത്തരത്തിലുള്ള അപകടമുണ്ടാകുമെന്നും ഡെയ്സി മുന്നറിയിപ്പ് നല്കുന്നു. തൊട്ടടുത്ത ദിവസം തന്നെ ഡെയ്സി കയാക്കിങ്ങിനും പങ്കെടുത്തു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ 1.3 മില്യണിലധികം ആളുകളാണ് കണ്ടത്.






