നിവിന്‍ പോളിയും ആസിഫ് അലിയും നായകന്മാരായെത്തുന്ന പുതിയ ചിത്രം മഹാവീര്യറിന്റെ ടീസര്‍ പുറത്തുവിട്ടു. മഹര്‍ഷിയായി നിവിന്‍ പോളിയും രാജാവായി ആസിഫ് അലിയുമാണ് ചിത്രത്തിലെത്തുന്നത്. ഒരു ഫാന്റസി ടൈം ട്രാവല്‍ ചിത്രമായ മഹാവീര്യറിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടീസര്‍ വീഡിയോ ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ്.
പ്രശസ്ത എഴുത്തുകാരന് എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.
സംസ്ഥാന അവാര്‍ഡ് ജേതാവ് ചന്ദ്രു സെല്‍വരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഇഷാന് ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്ര സംയോജനം മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെല്‍വി ജെ, ചമയം ലിബിന് മോഹനന്, മുഖ്യ സഹ സംവിധാനം ബേബി പണിക്കര്‍.






