
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ധന വില സര്‍വകാല റെക്കോഡിലെത്തി.
കഴിഞ്ഞ 16 ദിവസത്തിനിടെ പെട്രോളിന് 10 രൂപ 01 പൈസയാണ് കൂടിയത്. ഡീസലിന് 9 രൂപ 67 പൈസയും കൂടി. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയാണ് പുതുക്കിയ വില. ഡീസലിന് 103 രൂപ 13 പൈസയായി ഉയര്‍ന്നു.






