
എഴുപതുകളിലും എൺപതുകളിലും തെന്നിന്ത്യയിലെ താരനായികമാരായിരുന്നു സഹോദരിമാരായ അംബികയും രാധയും.
വൻതാരങ്ങളുടെ നായികമാരായി, വിജയ ചിത്രങ്ങളിൽ ഇരുവരും തിളങ്ങി. വിവാഹ ശേഷം രാധ അഭിനയരംഗത്തു നിന്നു വിട്ടുനിൽക്കുകയാണെങ്കിലും അംബിക വീണ്ടും ബിഗ് സ്ക്രീനിൽ സജീവമായി.
ഇപ്പോഴിതാ, അംബികയ്ക്ക് ഒപ്പമുള്ള ഒരു പഴയകാല ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് രാധ. ‘A sister is a little bit of childhood that can never be lost.Being sister means you always have backup’ എന്നാണ് ചിത്രത്തിനൊപ്പം രാധ കുറിച്ചിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷാചിത്രങ്ങളിലെല്ലാം അംബിക അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, പ്രേംനസീർ, ജയൻ, വിജയകാന്ത്, എൻ ടി രാമറാവു, ചിരഞ്ജീവി, അബംരീഷ്, ശങ്കർ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമാലോകത്തെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായിരുന്നു ഒരുകാലത്ത് അംബിക.






