
‘കുടുംബവിളക്ക്’ലെ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ആതിര മാധവ്. നീണ്ട കാലത്തെ പ്രണയത്തെത്തുടർന്നാണ് താരം രാജീവ് തമ്പിയുടെ ജീവിതപ്പാതിയായത്.
ഇപ്പോഴിതാ, ആതിര അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സുഹൃത്തും നടിയുമായ അമൃത നായർ. ആതിരയുടെയും രാജീവിന്റെയും ആദ്യത്തെ കൺമണി ആൺകുഞ്ഞാണ്.
ഒന്നാം വിവാഹ വാർഷികത്തിനാണ് അമ്മയാകാനൊരുങ്ങുന്നുവെന്ന സന്തോഷം ആതിര ആരാധകരുമായി പങ്കുവെച്ചത്. ‘Waiting for the human i havent met yet...18th week’ തന്റെ ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചതിങ്ങനെ...






