
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ കേസില്‍ നാലുപേര്‍ പിടിയില്‍. തുമ്പ സ്വദേശി ലിയോൺ ജോൺസൺ, കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി അഖിൽ, വലിയവേളി സ്വദേശി രാഹുൽ ബനടിക്ട്, വെട്ടുകാട് ബാലനഗർ സ്വദേശി ജോഷി എന്നിവരാണ് പിടികൂടിയിലായത്.
ഇവർ നാലുപേരും ലഹരിമരുന്ന്, ബോംബേറ് കേസുകളിലെ പ്രതികളാണ് .
ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ മേനംകുളം സ്വദേശി രാജൻ ക്ലീറ്റസിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. സുനിൽ എന്ന യുവാവിന് നേരെ എറിഞ്ഞ ബോംബ് രാജന്റെ കാലിൽ പതിക്കുകയായിരുന്നു.
ലഹരി മാഫിയ സംഘത്തിനെതിരെ പരാതി നൽകിയതിനായിരുന്നു സുനിലിനു നേരേ ആക്രമണം നടത്താൻ ലക്ഷ്യമിട്ടത്. പരുക്കേറ്റ രാജൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.






