
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ലോകനേതാക്കൾ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത താരം പ്രിയങ്ക ചോപ്ര. യൂനിസെഫിന്റെ ഗുഡ്വിൽ അംബാസഡറായ പ്രിയങ്ക ചോപ്ര. യൂനിസെഫിന്റെ ഗുഡ്വിൽ അംബാസഡറായ പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘ലോക നേതാക്കളെ, അഭയാർഥികളായി മാറുന്ന ജനങ്ങൾക്കൊപ്പം നിൽക്കാന് നിലപാട് എടുക്കണം. അവർക്ക് പിന്തുണയും സംരക്ഷണവും നൽകണം. ഈ അവസ്ഥ ഇങ്ങനെ നോക്കി നിൽക്കാൻ നമുക്ക് സാധിക്കില്ല.’– പ്രിയങ്ക വ്യക്തമാക്കുന്നു. റഷ്യൻ സേന ഫെബ്രുവരി 24നാണ് യുക്രെയ്നിൽ ആക്രമണം ആരംഭിച്ചത്. യുഎൻ കണക്കനുസരിച്ച് 2 മില്യൻ കുട്ടികൾ അടക്കമുള്ള യുക്രെയ്ൻ ജനത സമീപ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്.
‘രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇത്രയധികം കുട്ടികൾ അഭയാർഥികളാകുന്ന അസാധാരണ സംഭവമാണ് ലോകത്ത് ഉണ്ടായിരിക്കുന്നത്. യുദ്ധത്തിനു മുൻപ് നമ്മള് കണ്ടതു പോലെയായിരിക്കില്ല ഈ കുട്ടികളൊന്നും ഇനി ഉണ്ടാവുക’.– പ്രിയങ്ക വ്യക്തമാക്കി.
ലോകനേതാക്കൾ അഭയാർഥികൾക്കു വേണ്ടി നിലകൊള്ളണമെന്നും അവർക്ക് ആവശ്യമുള്ള സഹായം ചെയ്യണമെന്നും പ്രിയങ്ക വീഡിയോയിൽ ആവശ്യപ്പെട്ടു. യുക്രെയ്നില്‍ അഭയാർഥികളാകുന്ന കുഞ്ഞുങ്ങളെ സഹായിക്കന്നതിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള ലിങ്കും പ്രിയങ്ക തന്റെ ട്വിറ്റർ ഇൻസ്റ്റഗ്രാം പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.






