
ഒരു കാലത്ത് തമിഴകത്തെ മുൻനിര നായകനായിരുന്നു ശിവകുമാർ. താരസഹോദരങ്ങളായ സൂര്യയുടെയും കാർത്തിയുടെയും പിതാവു കൂടിയായ ശിവകുമാർ190ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, ശിവകുമാറും അദ്ദേഹത്തിന്റെ ഓൺസ്ക്രീൻ നായികമാരുമൊത്തുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്.
രാധിക ശരത് കുമാറാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ശിവകുമാറിനൊപ്പം ശോഭന, നദിയ മൊയ്തു, മേനക, രമ്യ കൃഷ്ണൻ, ജയമാലിനി, പൂർണിമ ഭാഗ്യരാജ്, ലിസി, ജയസുധ, രാധിക, സരിത, സീത എന്നിവരെയും ചിത്രത്തിൽ കാണാം.
സൂര്യ, കാർത്തി എന്നിവരെ കൂടാതെ ബൃന്ദ എന്നൊരു മകൾ കൂടി ശിവകുമാറിനുണ്ട്. പിന്നണി ഗായികയാണ് ബൃന്ദ.






