
മലയാളത്തിന്റെ പ്രിയമിനിസ്ക്രീൻതാരം ആതിര മാധവ് അമ്മയായ സന്തോഷം കഴിഞ്ഞ ദിവസമാണ് പ്രിയപ്പെട്ടവർ ആരാധകരുമായി പങ്കുവെച്ചത്. തുടർന്ന് ഭർത്താവിനും മകനുമൊപ്പമുള്ള തന്റെ ചിത്രം ആതിരയും പോസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 4ന് ആണ് ആതിരയ്ക്ക് മകൻ പിറന്നത്.
ഇപ്പോഴിതാ, കുഞ്ഞ് ജനിച്ചതിന്റെ വിശേഷങ്ങള്‍ കോർത്തിണക്കിയ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതുമുതലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോ.
ഏപ്രിൽ 1ന് ആണ് വേദന തുടങ്ങിയത്. തൊട്ടടുത്ത ദിവസമാണ് ആശുപത്രിയിലേക്ക് പോയത്. രണ്ടു ദിവസത്തോളം ആശുപത്രിയില്‍ ചെലവഴിച്ചു. സ്യൂട്ട് ഡെലിവറി റൂം ആയിരുന്നതുകൊണ്ട് ഭർത്താവിനും അമ്മയ്ക്കും പ്രസവസമയത്ത് ഒപ്പം നിൽക്കാനായി. ഭർത്താവ് നൽകിയ പിന്തുണയും ധൈര്യവും വളരെ വലുതാണെന്നും ആതിര പറയുന്നു. അതിരയെ ഒരു പോരാളി എന്നാണ് രാജീവ് വിശേഷിപ്പിച്ചത്.
ഡിസ്റ്റാർജ് ആകുന്നതിനു മുമ്പ് വീഡിയോ ചെയ്യാനാണ് തിരക്കെന്ന് ചിലരെങ്കിലും നെഗറ്റീവ് ആയി പറഞ്ഞേക്കാം. ഒരിക്കലും അങ്ങനെ അല്ല. പ്രസവത്തെക്കുറിച്ച് പല തെറ്റായ വിവരങ്ങളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇതുതുടർന്നു നിരവധി ഫോൺ കോളുകളാണ് വരുന്നത്. മറുപടി പറയാനേ രാജീവിന് സമയമുള്ളൂ. എങ്കിൽ പിന്നെ യഥാർഥ കാര്യങ്ങൾ സ്വയം പറയുന്നതല്ലേ നല്ലെതന്നു കരുതിയാണ് വീഡിയോ ചെയ്യുന്നതെന്നും ആതിര പറഞ്ഞു.






