റിയാദ്: റമദാനിലെ ആദ്യ പത്തില്‍ മദീനയിലെത്തിയത് ആറ് ദശലക്ഷം തീര്‍ത്ഥാടകര്‍. ആദ്യ പത്തില്‍ പ്രാര്‍ത്ഥനക്കായും സന്ദര്‍ശനത്തിനായും 6,398,502 തീര്‍ത്ഥാടകര്‍ എത്തിയെന്ന് രണ്ടു വിശുദ്ധ മസ്ജിദുകളുടേയും ചുമതലയുളള പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു
അല്‍റൗദ അല്ഷരീഫയില് പ്രാര്‍ത്ഥിക്കാന്‍ 132,345ലധികം തീര്‍ത്ഥാടകര്‍ എത്തിയിരുന്നു. ഇതിനുപുറമേയാണ് ആറുലക്ഷം തീര്‍ത്ഥാടകര്‍. പ്രവാചകന്റെ മസ്ജിദിലെ സന്ദര്‍ശകര്‍ക്ക് നല്കുന്ന സേവന സംവിധാനത്തിന്റെ ഭാഗമായി സംസം വെള്ളം നല്‍കുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രവാചകന്റെ പളളിയില്‍ എത്തുന്നവര്‍ക്ക് ഏകദേശം 1,285,543 ബോട്ടില്‍ സംസം നല്‍കാറുണ്ട്. നോമ്പെടുക്കുന്നവര്‍ക്കായി 1,299,510ലധികം ഭക്ഷണം പളളിയില്‍ സജ്ജീകരിച്ചും പാക്കുകളായും നല്‍കുന്നുണ്ട്. സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും മികച്ച സഹായങ്ങള്‍ നല്‍കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസ് വ്യക്തമാക്കി.






