
‘കുടുംബവിളക്ക്’ലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പാർവതി വിജയ്. വിവാഹത്തിനു പിന്നാലെ താരം പരമ്പരയിൽ നിന്നു പിൻമാറിയിരുന്നു. ക്യാമറാമാൻ അരുണ്‍ ആണ് പാർവതിയുടെ ജീവിതപങ്കാളി. ഇരുവർക്കും അടുത്തിടെയാണ് ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത്. ഗർഭകാലത്തെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം പാർവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. യാമിക എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള തന്റെ പുതിയ ചിത്രം പാർവതി പങ്കുവെച്ചതാണ് ശ്രദ്ധേയമാകുന്നത്.
‘With my thamburatti kutty’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പാർവതിയുടെ സഹോദരിയും നടിയുമായ മൃദുല വിജയ് ആണ് ചിത്രം പകർത്തിയിരിക്കുന്നത്.






