
സഹനടിമാരായി മലയാള സിനിമയില്‍ തിളങ്ങിയ നടിമാര്‍ അനവധിയാണ്. അതില്‍ പ്രശംസകള്‍ ഏറ്റുവാങ്ങിയവരും കുറവല്ല. ഇപ്പോഴിതാ അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഉണ്ണിമായ. മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളില്‍ സഹ സംവിധായികയായി പ്രവര്‍ത്തിച്ച താരമാണ് ഉണ്ണിമായ. ഇതിനിടയില്‍ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കും നടി ചുവട് വെച്ചു. പിന്നെയും ഒരുപാട് സിനിമകളില്‍ പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രമായി മാറി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ ഉണ്ണിമായയുടെ സഹോദരനൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ‘‘എന്റെ സഹോദരന്റെ വികൃതിയായ ഉണ്ണിമാങ്ങാ നാളുകളിൽ നിന്ന് രക്ഷപ്പെട്ട ഒരു നിമിഷം.’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ബൈക്കിലിരിക്കുന്ന ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് ശ്യാം പുഷ്കറിന്റെ ഭാര്യ കൂടിയാണ് ഉണ്ണിമായ. അഞ്ചാം പാതിരാ എന്ന സിനിമയിലെ ഡിവൈഎസ്പി കാതറിന് മരിയ എന്ന കഥാപാത്രം ഉണ്ണിമായയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്. ഉണ്ണിമായ പ്രസാദിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം പടയാണ്.






