
നാളേറെയായി ആലിയ രണ്‍ബീര്‍ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും ബോളിവുഡ് സിനിമാ ലോകവും. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും ഇന്ന് വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ വച്ചാണ് ചടങ്ങുകള്‍.
കഴിഞ്ഞ ദിവസം രണ്‍ബീറിന്റെ വസതിയില്‍ വച്ച് ഹല്‍ദി, സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. കരീനാ കപൂര്‍, കരിഷ്മ കപൂര്‍ അടക്കം ബോളിവുഡിലെ സുഹൃത്തുക്കളും, രണ്‍ബീറിന്റെ കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. ഏറ്റവും അടുത്ത സഹൃത്തുക്കളും ബന്ധുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. കുടുംബത്തിനോട് അടുപ്പമുള്ളവര്‍ പറഞ്ഞു മാത്രമാണ് ഇവര്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വരെ അറിഞ്ഞിരുന്നത്. എന്നാലിപ്പോള്‍ രൺബീറിന്റെ സഹോദരി റിദ്ധിമ കപൂർ സാഹ്നിയും അമ്മ നീതു കപൂറും വിവാഹ തീയതിയും സ്ഥലവും ഫോട്ടോഗ്രാഫർമാർക്ക് സ്ഥിരീകരിച്ചു കൊടുത്ത വീഡിയോ വൈറലാകുകയാണ്. പിങ്ക് വില്ലയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ പുറത്തു വിട്ടത്. ഇന്ന് നടക്കുമെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ‘‘ അതെ. ! നാളെ വാസ്തുവിൽ ആണ് വിവാഹം. 🎉🎉’’.നീതുവും റിദ്ദിമയും വിവാഹ തീയതി സ്ഥിരീകരിച്ചു.
രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹ ആഘോഷങ്ങളിൽ നിന്നുള്ള ചില ചിത്രങ്ങളുമായി നീതു കപൂറുമുണ്ട്. താരങ്ങളുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് രണ്‍ബീറിന്റെ മുംബൈയിലെ വസതിയിൽ വെച്ച് ഒരു രഹസ്യ ചടങ്ങിൽ നടക്കും. വിവാഹത്തിന് മുമ്പ്, നീതു കപൂറും മകൾ റിദ്ധിമ കപൂർ സാഹ്നിയും ഇന്ന് രാവിലെ ഹൽദി ചടങ്ങിനായി എത്തിയിരുന്നു. അമ്മയും മകളും വേദിക്ക് പുറത്ത് നിലയുറപ്പിച്ച പാപ്പരാസികൾക്ക് സന്തോഷത്തോടെ പോസ് ചെയ്തു. തന്റെ ഇൻസ്റ്റാഗ്രാമിൽ, നീതു കപൂര്‍ തന്റെ മെഹന്തിയുടെ ഒരു കാഴ്ച പങ്കിട്ടു, അതിൽ അന്തരിച്ച ഭർത്താവ് ഋഷി കപൂറിന്റെ പേര് എഴുതിയിട്ടുണ്ട്.
അയാന് മുഖര്‍ജി സംവിധാനം ചെയ്ത ‘ബ്രഹ്മാസ്ത്ര’യുടെ സെറ്റില്‍ വച്ചാണ് രണ്‍ബീറും ആലിയയും തമ്മില്‍ പ്രണയത്തിലാകുന്നത്. അതിനു ശേഷം രണ്ടു പേരും കുറച്ചു നാളുകളായി ഡേറ്റിംഗിലായിരുന്നു. പിന്നീട് സോനം കപൂറിന്റെ വിവാഹസത്കാരച്ചടങ്ങില്‍ വച്ചാണ് ഇവരുടെ പ്രണയം പുറത്തു വിട്ടത്. പിന്നീട് പല സ്ഥലങ്ങളിലും ചടങ്ങുകളിലും വച്ച് ഇവര്‍ പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്.






