
താരങ്ങളെ മാത്രമല്ല അവരുടെ കുടുംബങ്ങളും അവരുടെ വിശേഷങ്ങളുമൊക്കെ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് പ്രേക്ഷകഹൃദയം കീഴടക്കിയ നടനാണ് ജയസൂര്യ. ഇപ്പോള്‍ നിര്‍മ്മാതാവും, ഡിസ്ട്രിബ്യൂട്ടറായും, ഗായകനായും അതിന്റെയൊക്കെ മുകളില്‍ വ്യത്യസ്തമായ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനേതാവായും തിളങ്ങുകയാണ് താരം. താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഡിസൈനിംഗ് മേഖലയില്‍ സജീവമാണ് ജയസൂര്യയുടെ ഭാര്യ സരിത. സരിതയുടെ വേറിട്ട് ഫാഷന്‍ സ്റ്റൈലുകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. പല പൊതുചടങ്ങുകളിലും ആഘോഷങ്ങളിലും ജയസൂര്യ അണിയുന്ന ഡ്രസ്സുകള്‍ സരിതയുടെ ഫാഷന്‍ സെന്‍സില്‍ വിരിയുന്നതാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സരിത. മിക്ക ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സരിത പങ്കുവച്ച ഏറ്റവും പുതിയ വിഷു സ്പെഷ്യല്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജയസൂര്യയും മക്കളുമൊക്കെ ചിത്രങ്ങളില്‍ തിളങ്ങുന്നുണ്ട്. മഞ്ഞ പട്ടുസാരിയില്‍ ഒരു ദേവതയെപ്പോലെയാണ് സരിത തിളങ്ങുന്നത്. ഒപ്പം പ്രിന്റഡ് ബ്രൊക്കേഡ് ബ്ലൗസും ആക്സസറീസും മേക്കപ്പും കൂടിയായപ്പോള്‍ ഭംഗി ഇരട്ടിയായി.
സരിതയുടെ ഡ്രസ്സിംഗിന് മാച്ചിംഗായ ഷര്‍ട്ടും മുണ്ടും ധരിച്ചുള്ള ജയസൂര്യയുടെ ചിത്രങ്ങളും ‘എന്റെ ചക്കരകള്‍’ എന്ന് ക്യാപ്ഷനെഴുതി ഷെയര്‍ ചെയ്ത മക്കളുടെ ക്യൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചിത്രങ്ങള്‍ കണ്ടിട്ട് സരിതയുടെ ഫാഷന്‍ സെന്സിന് നല്ല കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.






