
പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ഗായിക അമൃത സുരേഷ്. ഇളം പച്ച സാരി ധരിച്ച് ചെമ്പകച്ചുവട്ടിലിരിക്കുന്ന മനോഹര ചിത്രങ്ങളാണ് ഗായിക പോസ്റ്റ് ചെയ്തത്. കോളർ നെക്ക് ബ്ലൗസാണ് അമൃത ധരിച്ചത്. സാരിക്കൊപ്പം അണിഞ്ഞ ആഭരണങ്ങൾ ഗായികയുടെ ലുക്ക് പൂർണമാക്കുന്നു. മുടിയിൽ പൂവ് ചൂടിയിരിക്കുന്നതും കാണാം.
അമൃതയുടെ സാരിച്ചിത്രങ്ങൾ ഇതിനകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘എല്ലാ സുന്ദരികൾക്കും, പുഞ്ചിരിക്കൂ... പുഞ്ചിരിക്കൂ... പുഞ്ചിരിക്കൂ... പുഞ്ചിരിയേക്കാൾ മികച്ച ആഭരണങ്ങൾ നിങ്ങൾക്ക് അണിയാൻ കഴിയില്ല’, എന്നാണ് ചിത്രങ്ങൾക്കൊപ്പം ഗായിക കുറിച്ചത്. ഫോട്ടോ ഷൂട്ടിന്റെ മനോഹര വീഡിയോ ദൃശ്യങ്ങളും അമൃത സുരേഷ് പങ്കുവെച്ചിട്ടുണ്ട്.






