
തലശേരി: തലശേരി അതിരൂപതയ്ക്ക് പുതിയ ഇടയന്. അതിരൂപതയുടെ അധ്യക്ഷനായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ചുമതലയേറ്റു. ചടങ്ങുകള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് കൃത്യമായ ഉത്തരമില്ല. കെ.റെയിലിന് ഒരു പാട് അനിശ്ചിതത്വങ്ങള്‍ അവശേഷിക്കുന്നുണ്ട്. കയ്യേറ്റം പോലെ കെ റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ല. വികസനത്തിന് സഭ എതിരല്ല. പിണറായി വിജയന് സര്‍ക്കാര്‍ ഒരുപാട് ഭാവാത്മകമായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.






