ന്യുഡല്‍ഹി: യെമനില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള സനായില്‍ ബന്ദികളാക്കപ്പെട്ട ഏഴ് ഇന്ത്യന്‍ നാവികര്‍ അടക്കം 14 വിദേശികളെ വിട്ടയച്ചുവെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി ബദ്ര് അല്‍ബുസെയ്ദി. ഞായറാഴ്ചയാണ് ഇവരെ മോചിപ്പിച്ചത്. മൂന്നു മാസം മുന്‍പ് യുഎഇയുടെ ചരക്കുകപ്പല്‍ പിടിച്ചെടുത്താണ് ഇന്ത്യന്‍ നാവികരെയും ഏഴ് മറ്റുള്ളവരെയും ഹൂതി വിമതര്‍ ബന്ദികളാക്കിയത്.
ക്യാപ്റ്റന്‍ കാര്‍ലോസ് ദിമത്ത, മുഹമ്മദ് ജഷീം ഖാന്, അയെനാച്യൂ മെകോനെന്, ദിപാഷ് മൂത്ത പറമ്പില്‍, അഖില്‍ രഘു, സൂര്യ ഹിയാത്ത് പ്രതമ, ശ്രീജിത്ത് സജീവന്, മുഹമ്മദ് മുന്വര് സമീര്‍, സന്ദീപ് സിംഗ്, ലൂക്ക് സൈമണ്‍, അദ്ദേഹത്തിന്റെ ഭാര്യയും മകന്, മൗങ് താന്‍, വീര വി.എസ്.എസ്.ജി വസംസേട്ടി എന്നിവരെയാണ് മോചിപ്പിച്ചതെന്ന് ബദ്ര് അല്‍ബുസെയ്ദി ട്വീറ്റ് ചെയ്തു.
സനയില്‍ നിന്നും പുറത്തുകടന്ന ഇവര്‍ ഇപ്പോള്‍ ഒമാന്റെ സംരക്ഷണത്തിലാണ്. ഇവരെ റോയല്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ മസ്ക്കറ്റിലെത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമാന്‍ വിദേശകാര്യ മന്ത്രിയുടെ ഇടപെടലില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര് നന്ദി അറിയിച്ചു.

Comments