
വിവാഹത്തോടനുബന്ധിച്ചുള്ള ഹൽദി ആഘോഷം ഗംഭീരമാക്കി സീരിയൽ താരം രക്ഷ രാജ്. ബന്ധുക്കളും സുഹൃത്തുക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ താരം പങ്കുവച്ചു. ഇവാൻഷി ഡിസൈൻസിൽ നിന്നുള്ള മഞ്ഞ ഔട്ട്ഫിറ്റ് ആണ് രക്ഷ ധരിച്ചത്. സ്റ്റൈലിസ്റ്റ് അനു ഫാത്തിമയാണ് ഈ ഡ്രസ്സ് ഒരുക്കിയത്. വരൻ അർക്കജും രക്ഷയ്ക്കൊപ്പം നൃത്തം ചെയ്യുന്ന ഏതാനും ചിത്രങ്ങളും രക്ഷ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ സേവ് ദ് ഡേറ്റും നേരത്തെ വൈറലായിരുന്നു. ഏപ്രിൽ 25ന് ആണ് വിവാഹം.
സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ശേഷം നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീൻ പ്രവേശം. മോഡലിങ്ങിലും സജീവമാണ്. അർക്കജ് ഐടി പ്രഫഷനലാണ്. ഇരുവരും കോഴിക്കോട് സ്വദേശികളാണ്.







Comments