
എറണാകുളം: തന്റെ തീരുമാനം കോൺഗ്രസിൽ തന്നെ തുടരാനാണ് കെവി തോമസ്. കോൺഗ്രസ് ശക്തമായ വീടാണ്. കോൺഗ്രസ് അംഗമായി തുടരുന്നതിനെ ആർക്കും എതിർക്കാനാവില്ലെന്നും കെവി തോമസ് പറഞ്ഞു.
അച്ചടക്ക നടപടി സംബന്ധിച്ച് ഇതുവരെ യാതൊരു അറിയിപ്പും വന്നിട്ടില്ല. മാധ്യമങ്ങളിലെ വാർത്ത വെച്ച് എനിക്ക് മറുപടി പറയാൻ പറ്റില്ല. എഐസിസി മെമ്പർ എന്ന് പറയുന്നത് ഒരു ഇലക്ടഡ് പോസ്റ്റ് ആണ്. പക്ഷെ കോൺഗ്രസ് മെമ്പറാവുക എന്നത് ആരുടെയും ഔതാര്യമല്ല,' കെവി തോമസ് പറഞ്ഞു.
കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സിപിഐഎം അഭയം നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കും കെവി തോമസ് മറുപടി നൽകി. 'ഞാൻ ആദ്യം പറഞ്ഞ കാര്യങ്ങളിൽ തന്നെ നിൽക്കുന്നു. രാഷ്ട്രീയ അഭയം വേണ്ടത് വീടില്ലാത്തവർക്കാണ്. ഞാൻ കോൺഗ്രസെന്ന വീട്ടിൽ നിൽക്കുകയല്ലേ,' കെവി തോമസ് ചോദിച്ചു.
'കോൺഗ്രസ് ശക്തമായ വീടല്ലേ. അവിടെ ഇരിക്കാമല്ലോ. ഏറ്റവും പ്രധാനപ്പെട്ടത് പ്രാഥമിക അംഗത്വമാണ്. ആ മെമ്പർഷിപ്പ് അവിടെയുണ്ട്. സ്ഥാനത്തിന് എന്താണ് പ്രധാന്യം.
എന്റെ സ്ഥാനങ്ങളെല്ലാം എടുത്ത് മാറ്റി. എനിക്ക് ജനങ്ങൾ തന്ന സ്ഥാനം പോലും അവരെടുത്ത് മാറ്റി. 45 വർഷക്കാലം കോൺഗ്രസിൽ പ്രവർത്തിച്ചയാളല്ലേ. ഇവർ ഇപ്പോൾ പറയുന്നത് നിങ്ങളുടെ കൂടെ ആരും ഇല്ലെന്നാണ്. ശരിയാണ് ഞാൻ ആരെയും കൂട്ടത്തിൽ കൊണ്ട് നടക്കുന്നില്ല. അങ്ങനെ ജനക്കൂട്ടത്തെ കൊണ്ട് നടന്നവർ നേതാക്കൻമാരൊക്കെ ഇപ്പോൾ ഒറ്റപ്പെട്ടിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു.






