തന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെതായി നടി ഗൗരി കൃഷ്ണൻ. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഫെയ്സ്ബുക്ക് വെരിഫിക്കേഷൻ ലഭിച്ച പേജാണിത്. 7 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.
ഇൻസ്റ്റഗ്രാം പോസ്റ്റ്:
‘‘എന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. പേജിൽ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ പോസ്റ്റുകൾ കണ്ടാൽ അതു ഞാനല്ലെന്ന് ദയവായി മനസ്സിലാക്കുക.’’
കൂടെ വെരിഫൈഡ് പേജിന്റെ സ്ക്രീൻ ഷോട്ടും പങ്കുവച്ചിട്ടുണ്ട്.






