കീവ് : കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യൻ ആക്രമണം. കീവിൽ 25 നില അപ്പാർട്മെന്റ് സമുച്ചയത്തിന്റെ താഴത്തെ 2 നിലകൾ തകർത്ത മിസൈൽ ആക്രമണത്തിൽ പ്രാഗ് ആസ്ഥാനമായുള്ള റേഡിയോ ലിബർട്ടിയുടെ ജേണലിസ്റ്റ് വീര ഹൈറിച്ച് കൊല്ലപ്പെട്ടു.
വൻ നാശമുണ്ടായതായി സമ്മതിച്ച യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സി റെസിനോവ് റഷ്യയുടെ നഷ്ടം അതിഭീമമാണെന്ന് പറഞ്ഞു. കൂടുതൽ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും നിയന്ത്രണം നഷ്ടമായതായും യുക്രെയ്ൻ അറിയിച്ചു.
10 പേർക്കു പരുക്കേറ്റു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കീവ് സന്ദർശിക്കുന്നതിനിടെയാണ് രണ്ടിടത്ത് മിസൈൽ ആക്രമണം ഉണ്ടായത്.
മരിയുപോളിലും ഡോണെറ്റ്സ്കിലും പൊളോണിലും ചെർണിഹീവിലും കനത്ത ആക്രമണം തുടരുന്നു.
കരയിലൂടെയുള്ള മുന്നേറ്റം തടസ്സപ്പെട്ടതോടെയാണ് റഷ്യ വ്യോമാക്രമണം രൂക്ഷമാക്കിയത്.

Comments