
തിരുവനന്തപുരം: ബിഎസ്സി പരീക്ഷയ്ക്ക് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നല്‍കിയത് തിരക്കിനിടയില്‍ സംഭവിച്ച വീഴ്ച മാത്രമെന്ന് കേരള സര്‍വകലാശാലയുടെ വിശദീകരണം. ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വൈസ് ചാന്‍സലര്‍ നല്കിയ വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
എന്നാൽ പരീക്ഷ നടന്നപ്പോഴോ ഉത്തരക്കടലാസ് ലഭിച്ചപ്പോഴോ സര്‍വകലാശാല ഇക്കാര്യം അറിഞ്ഞുപോലുമില്ല. മുല്യനിര്‍ണയ സമയത്ത് അധ്യാപകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് സര്‍വകലാശാല തെറ്റ് സംഭവിച്ചത് തിരിച്ചറിഞ്ഞത്.
ബിഎ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് പരീക്ഷയ്ക്ക് പഴയ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത്, ചോദ്യങ്ങള്‍ തയാറാക്കിയ അധ്യാപകന്റെ വീഴ്ചാണെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.






