
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയെക്കുറിച്ച് താരത്തിന്റെ ഭാവിവരനും സംവിധായകനുമായ വിഘ്നേശ് ശിവൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
നയൻതാരയെ നായികയാക്കി താന്‍ ഒരുക്കിയ ‘കാത്തുവാക്കുള രണ്ടു കാതൽ’ എന്ന ചിത്രം വിജയമായതിന്റെ സന്തോഷം പങ്കുവെച്ചാണ് കുറിപ്പ്.
‘എൻ തങ്കമേ.. ഇപ്പോൾ കൺമണിയും.. എന്റെ ജീവിതത്തിലെ നെടും തൂണായതിന് നന്ദി! നീ എന്റെ പുറത്ത് നൽകുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ് നൽകുന്നത്. ഞാൻ എല്ലായ്പ്പോഴും താഴ്ന്നവനും അവ്യക്തനുമായിരുന്നു! നീ വന്നപ്പോൾ മുതൽ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു, ഒരു പങ്കാളിയായി എപ്പോഴും നീ എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ .. നീയാണ് എന്റെ വിജയം. എന്റെ കൺമണി’ വിഘ്നേഷ് കുറിച്ചതിങ്ങനെ.
വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’.






