
മലയാളത്തിന്റെ സ്വന്തം ബാലാമണിയാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു നവ്യ. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തെങ്കിലും ഒരുത്തീ എന്ന സിനിമയിലൂടെ വന്‍ തിരിച്ചു വരവാണ് നവ്യ നടത്തിയത്.
ഇപ്പോഴിതാ നവ്യ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രണയത്തെക്കുറിച്ചാണ് നവ്യ തന്റെ കുറിപ്പില്‍ പറയുന്നത്. പ്രണയം പുഴ പോലെയാണ് എന്നും തിരിച്ച് ഒഴുകാന്‍ കഴിയില്ലെന്നും നവ്യ പറയുന്നു.
‘‘പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും... ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും... കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും... മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും..!! ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല!! ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ !!!’’ എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്.
താരം പങ്കുവച്ച കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. തന്റെ ആദ്യകാല പ്രണയത്തെ കുറിച്ച് നവ്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. റിലീസായി ഇത്രയും ദിവസം കഴിഞ്ഞിട്ടും ‘ഒരുത്തീ’യിലൂടെ രണ്ടാം വരവ് നടത്തിയ നവ്യയ്ക്ക് മികച്ച പ്രേക്ഷകപ്രശംസയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്കും ലഭിച്ചത്.






