മറയൂര്‍: ശര്‍ക്കരയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ജി.എ.സ്.ടി ചുമത്തിയതോടെ മറയൂരിലെ പരമ്പരാഗത ശർക്കര നിർമാണം പ്രതിസന്ധിയിൽ. ശര്‍ക്കരക്ക് അഞ്ചു ശതമാനം ജി.എസ്.ടി ചുമത്തുമ്പോള്‍ കര്‍ഷകരില്‍നിന്ന് ഈ തുക കുറച്ചാണ് കച്ചവടക്കാര്‍ സംഭരിക്കുന്നത്. ഇത് കർഷകരെ പ്രതികൂലമായി ബാധിക്കും.
മറയൂര്‍ ശര്‍ക്കരക്ക് മൊത്തക്കച്ചവടക്കാരില്‍ നിന്ന് കര്ഷകന് ലഭിക്കുന്നത് കിലോക്ക് 50 രൂപയാണ്. എന്നാല്‍, പൊതുവിപണിയില്‍ മറയൂര്‍ ശര്‍ക്കരക്ക് നല്ല ഡിമാൻഡും 90 മുതല്‍ 120 രൂപവരെ വിലയുമുണ്ട്. കച്ചവടക്കാര്‍ക്ക് മൊത്തമായി വിൽകുമ്പോൾ അവര്‍ പറയുന്ന വിലയ്ക്ക് നല്‍കേണ്ടി വരുന്നു. ശര്‍ക്കരക്ക് അഞ്ചു ശതമാനം ജി.എസ്.ടി ചുമത്തുമ്പോള്‍ കര്‍ഷകരില്‍നിന്ന് ഈ തുക കുറച്ചാണ് കച്ചവടക്കാര്‍ സംഭരിക്കുക. കാര്‍ഷിക ഉൽപന്നമായ ശർക്കര നാണ്യവിളകളുടെ പട്ടികയിലുള്ളതല്ലാത്തതിനാൽ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
മറയൂരിൽ 2500 ഏക്കറില്‍ ഉണ്ടായിരുന്ന കരിമ്പുകൃഷി ഇപ്പോള്‍ ആയിരത്തില്‍ താഴെ ഏക്കറിലായി ചുരുങ്ങി. കച്ചവടക്കാരുടെ ചൂഷണവും തമിഴ്നാട്ടില്‍നിന്ന് വ്യാജശര്‍ക്കരയുടെ വരവും മറയൂര്‍ ശര്‍ക്കരയുടെ തിരിച്ചടിയായി തുടരുന്നത്.






