
ഇടുക്കി: കെ.വി.തോമസ് ഒരിക്കലും തനിക്കെതിരെ പ്രവർത്തിക്കില്ലെന്ന് തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി ഉമ തോമസ്. കോൺഗ്രസിന്റെ മുതിർന്ന നേതാവായ അദ്ദേഹം പാർട്ടി പാളയത്തിൽ തന്നെ ഉണ്ടാകും.
പി ടി തോമസിനെ എന്നും ചേർത്ത് പിടിച്ച ആളാണ് കെ വി തോമസ്. അദ്ദേഹത്തെ നേരിൽ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ തോമസ് പറഞ്ഞു.
രാവിലെ തന്നെ പി ടി തോമസിന്റെ ജന്മ നാടായ ഇടുക്കിയിലെ ഉപ്പുതോട്ടിൽ ഉമ തോമസ് എത്തി.
പള്ളിയിലെ പ്രാർഥനക്ക് ശേഷം ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനെ കണ്ട് അനുഗ്രഹവും പിന്തുണയും തേടി.പിന്നീട് പി ടിതോമസിന്റെ കല്ലറയിലെത്തി പ്രാർഥിച്ചു.
ഉപ്പുതോടിലെ ആളുകലെ നേരിൽ കണ്ട് കുശലാന്വേഷണം നടത്തി.
ഇന്നലെയാണ് തൃക്കാക്കരയിലെ സ്ഥാനാർഥിയായി ഉമ തോമസിനെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഉമ പിന്നീട് പിടി തോമസിന്റെ ജീവിത സഖിയാകുകയായിരുന്നു.






