
വാഹനങ്ങളിൽ അഭ്യാസം കാണിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. ചെറിയ തെറ്റുമതി മറ്റുള്ളവരുടെയോ അല്ലെങ്കിൽ സ്വന്തം ജീവനോ അപകടത്തിൽ പെടാൻ. പിക്ക്അപ്പ് ട്രക്ക് ഉയർത്തി ചാടിച്ച് നടുവിന് പരുക്കു പറ്റിയ യുവാവ് പങ്കുവെച്ച് വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ട്രക്കിൽ സ്റ്റണ്ട് ചെയ്തുകൊണ്ട് എങ്ങനെ നടുവൊടിക്കാം എന്നാണ് യുവാവ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. വാഹനത്തിന്റെ സ്റ്റോക്ക് സസ്പെൻഷൻ തന്നെ ഉപയോഗിച്ചതാണ് വിനയായത് എന്നും യുവാവ് പറയുന്നുണ്ട്.
നട്ടെല്ലില്‍ 2 കമ്പിയും 6 സ്ക്രൂവും 4 ബോൺ ഗ്രാഫ്സും ആ സ്റ്റണ്ട് തനിക്ക് സമ്മാനിച്ചു എന്നാണ് യുവാവ് പറയുന്നത്. ഇനി ഒരു വർഷത്തിന് ശേഷം മാത്രമേ സ്റ്റണ്ട് ചെയ്യാൻ സാധിക്കുകയുള്ളു എന്ന് ഡോക്ടർ അറിയിച്ചെന്നും യുവാവ് കുറച്ചു.






