
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഗോവയിലെ ലൊക്കേഷൻ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറല്.
ഒരു പള്ളിയുടെ പശ്ചാത്തലത്തില്, റോഡിൽ ഒരു രംഗം ചിത്രീകരിക്കുന്നതാണ് വീഡിയോ. ഒരു വാഹനത്തിന് മുകളിലിരുന്ന് നിർദ്ദേശങ്ങൾ നൽകുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം.
ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. മോഹൻലാലാണ് നായകവേഷത്തിലും. ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്.







Comments